വിജയം തുടരാൻ ഗോവയും ഹൈദരബാദും നേർക്കുനേർ

Newsroom

ശനിയാഴ്ച ഗോവയിലെ ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്‌എൽ) 34-ാം മത്സരത്തിൽ മികച്ച ഫോമിൽ ഉള്ള ഹൈദരാബാദ് എഫ്‌സിയെ വിജയ വഴിയിൽ എത്തിയ എഫ്‌സി ഗോവ നേരിടും. ഇരു ടീമുകളും അവരുടെ അവസാന മത്സരങ്ങളിൽ വിജയിച്ചാണ് എത്തുന്നത്‌ എഫ്‌സി ഗോവ 2-1 ന് ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തിയപ്പോൾ ഹൈദരാബാദ് എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ 5-1ന്റെ വലിയ വിജയം തന്നെ നേടി.

എഫ് സി ഗോവ തുടർച്ചയായ രണ്ട് വിജയങ്ങൾ നേടിയാണ് എത്തുന്നത്. അവരുടെ അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളും മൂന്ന് തോൽവികളുമായി ആറ് പോയിന്റുകൾ ആണ് ഗോവക്ക് ഉള്ളത്. നിലവിൽ ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് എഫ്‌സി ഗോവ. അവസാന അഞ്ച് മത്സരങ്ങളിൽ മൂന്ന് വിജയങ്ങളുമായി, ഹൈദരബാദ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.