ചെന്നൈയിന് മുന്നിൽ ഇന്ന് ഒഡീഷ

Img 20211218 005330

ശനിയാഴ്ച ഗോവയിലെ വാസ്കോഡ ഗാമയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ 33-ാം മത്സരദിനത്തിൽ ചെന്നൈയിൻ എഫ്സി ഒഡീഷ എഫ്സിയെ നേരിടും. ഇരുടീമുകളും അവസാന മത്സരത്തിലെ പരാജയത്തിൽ നിന്ന് കരകയറാൻ ആണ് ഇന്ന് ഇറങ്ങുന്നത്.

ചെന്നൈയിൻ അവരുടെ അവസാന മൂന്ന് ഗെയിമുകളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് നേടാനായത്. രണ്ട് ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി അവർ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. എന്നാൽ ഇന്ന് ഒഡീഷ എഫ്‌സിക്കെതിരായ ഒരു ജയം നേടിയ അവർക്ക് ആദ്യ നാലിലേക്ക് തിരികെയെത്താൻ ആകും.

ഒഡീഷ എഫ്‌സി പോയിന്റ് പട്ടികയിൽ ചെന്നൈയിൻ എഫ്‌സിയെക്കാൾ ഒരു പോയിന്റ് മുന്നിൽ നാലാം സ്ഥാനത്താണ്. അഞ്ച് കളികളിൽ മൂന്ന് ജയവും രണ്ട് തോൽവിയുമാണ് ഒഡീഷ നേടിയത്. ഇന്ന് വൈകിട്ട് 7.30നാണ് ഈ മത്സരം.

Previous articleനാഷൺസ് ലീഗിലേക്ക് ബ്രസീലും അർജന്റീനയും എത്തും
Next articleവിജയം തുടരാൻ ഗോവയും ഹൈദരബാദും നേർക്കുനേർ