രോഹിത് ക്യാപ്റ്റൻ ആകുന്ന ആദ്യ ഏകദിന പരമ്പരയിൽ നിന്ന് കോഹ്ലി വിട്ടു നിൽക്കും

Newsroom

അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്ന് മത്സര ഏകദിന പരമ്പരയിൽ നിന്ന് വിരാട് കോഹ്‌ലി മാറിനിൽക്കും. വ്യക്തിപരമായ കാരണങ്ങളാൽഒരു ചെറിയ ഇടവേള എടുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു എന്ന് ബി സി സി ഐയെ അറിയിച്ചിട്ടുണ്ട്. രോഹിത് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ ആയ ശേഷമുള്ള ആദ്യ പരമ്പരയാണ് ഇത്.

മകളുടെ ജന്മദിനത്തോടനുബന്ധിച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ആണ് കോഹ്ലി ഇടവേള എടുക്കുന്നത് എന്നാണ് റിപ്പോർട്ട്.