“ബാഴ്സലോണക്ക് ഇനി എല്ലാ മത്സരവും ഫൈനലാണ്” – പികെ

Newsroom

ഇന്നലെ ഒസാസുനയോടും സമനില വഴങ്ങിയ ബാഴ്സലോണ ക്യാമ്പ് നിരാശയിൽ ആണ് എ‌ങ്കിലും ടീം കഠിന പ്രയത്നം ചെയ്ത് തിരികെവരും എന്ന് ബാഴ്സലോണ ക്യാപ്റ്റൻ പികെ പറ‌ഞ്ഞു.

“ഞങ്ങൾ ഒസാസുനക്ക് എതിരായ മത്സരത്തിൽ വിജയം അർഹിച്ചിരുന്നു. ഞങ്ങൾക്ക് സങ്കടമുണ്ട്, ഞങ്ങൾ 3 പോയിന്റിന് വേണ്ടി ആയിരുന്നു പോരാടിയത്, ഞങ്ങൾക്ക് സമയം ഇല്ലെങ്കിലും ഫലങ്ങൾ നമുക്ക് അനുകൂലമായി വരുമെന്ന് ഞാൻ കരുതുന്നു, ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടും” പികെ പറഞ്ഞു.

ഇപ്പോൾ ബാഴ്സലോണക്ക് ദീർഘകാല ലക്ഷ്യങ്ങൾ ഇല്ല. ചെറിയ സമയമാണ് ഇപ്പോൾ നോക്കുന്നത്. എല്ലാ മത്സരങ്ങളെയും ഫൈനൽ പോലെ ആണ് ഇനി കണക്കാക്കേണ്ടത് എന്നും പികെ പറഞ്ഞു. ഇന്നലെ വിജയിക്കാൻ ആവാത്തതോടെ ബാഴ്സലോണ ഇപ്പോൾ ലീഗിൽ എട്ടാം സ്ഥാനത്ത് നിൽക്കുകയാണ്‌. അവർ ഇതിനകം തന്നെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിട്ടുണ്ട്.