കാന്‍പൂരിൽ തോല്‍വിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ന്യൂസിലാണ്ടിന് മുംബൈയിൽ എന്നാൽ രക്ഷയില്ല. ആദ്യ ഇന്നിംഗ്സിൽ 62 റൺസിന് ഓള്‍ഔട്ട് ആയ ടീം രണ്ടാം ഇന്നിംഗ്സിൽ തമ്മിൽ ഭേദത്തിലുള്ള പ്രകടനം പുറത്തെടുത്തുവെങ്കിലും 167 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 372 റൺസിന്റെ കൂറ്റന്‍ വിജയം ഇന്ത്യ സ്വന്തമാക്കി.
മത്സരത്തിന്റെ നാലാം ദിവസം ആദ്യ സെഷനിൽ തന്നെ ഇന്ത്യ വിജയം കരസ്ഥമാക്കിയപ്പോള്‍ ജയന്ത് യാദവ് നാലും രവിചന്ദ്രന്‍ അശ്വിനും നാല് വിക്കറ്റാണ് നേടിയത്. ന്യൂസിലാണ്ടിനായി 60 റൺസുായി ഡാരിൽ മിച്ചൽ ടോപ് സ്കോറര്‍ ആയപ്പോള്‍ ഹെന്റി നിക്കോള്‍സ് 44 റൺസ് നേടി.













