റെയില്‍വേഴ്സ് നാളെ ഇറങ്ങും

Newsroom

ദേശീയ വനിതാ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തിനായി റെയില്‍വേഴ്സ് നാളെ (ചൊവ്വ) ഇറങ്ങും. ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ റെയില്‍വേഴ്സിന് വിജയം അനിവനാര്യമാണ്. ദാദ്ര ആന്‍ഡ് നാഗര്‍ഹേവലിയാണ് റെയില്‍വേഴ്സിന്റെ എതിരാളി. രാവിലെ 9.30 നാണ് മത്സരം. ദാദ്ര ആന്‍ഡ് നാഗര്‍ഹേവലി ആദ്യ മത്സരത്തില്‍ ഛത്തീസ്ഗഢിനോട് എതിരില്ലാത്ത ഒമ്പത് ഗോളിന് പരാജയപ്പെട്ടിരുന്നു. റെയില്‍വേഴ്സിന്റെ ആദ്യ മത്സരമാണിത്. 32 ടീമുകളുണ്ടായിരുന്ന ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പെള്ളപ്പൊക്കം കാരണം ത്രിപുര പിന്‍മാറിയിരുന്നു. ഇതോടെ ത്രിപുരക്കെതിരെയുള്ള മത്സരങ്ങള്‍ ഒഴിവാക്കി.