വില്യംസ് ടീം സ്ഥാപകൻ സർ ഫ്രാങ്ക് വില്യംസ് അന്തരിച്ചു

Wasim Akram

ഫോർമുല വണ്ണിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ വില്യംസ് ടീം സ്ഥാപകനും അവരുടെ ദീർഘകാലത്തെ ടീം പ്രിൻസിപ്പലും ആയിരുന്ന സർ ഫ്രാങ്ക് വില്യംസ് അന്തരിച്ചു. റേസിംഗ് ഡ്രൈവർ ആയിരുന്ന ആദ്ദേഹം 1977 ൽ ആണ് വില്യംസ് സ്ഥാപിക്കുന്നത്. തുടർന്ന് 2010 വരെ ടീമിന്റെ പ്രിൻസിപ്പൽ ആയും പ്രവർത്തിച്ചു.

ഏറ്റവും കൂടുതൽ കാലം ഒരു ടീമിന്റെ ബോസ് ആയി പ്രവർത്തിച്ച റെക്കോർഡും അദ്ദേഹത്തിന് ആണ്. ഈ കാലയളവിൽ വില്യംസ് ഒമ്പത് തവണ ഉടമസ്ഥരുടെ ലോക ചാമ്പ്യൻ പട്ടവും ഏഴു തവണ ഡ്രൈവർമാരുടെ ലോക ചാമ്പ്യൻ പട്ടവും നേടി. 79 മത്തെ വയസ്സിൽ ആയിരുന്നു അദ്ദേഹത്തിന്റെ മരണം. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഫോർമുല വണ്ണിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.