ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുമ്പോള്‍ ആ സ്ഥാനത്ത് പകരക്കാരായി താരങ്ങളുണ്ടോ എന്നതാണ് ഏറ്റവും പ്രധാനം എന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന് നായകനും ഇതിഹാസ താരവുമായ ഇന്‍സമാം ഉള് ഹക്ക്.
മുഹമ്മദ് ഹഫീസിനും ഷൊയ്ബ് മാലിക്കിനും പിന്തുണ അര്‍പ്പിച്ചാണ് ഇന്‍സമാമിന്റെ പ്രതികരണം. ഇരു താരങ്ങള്‍ക്കും പകരക്കാരെ കണ്ടെത്തുക വളരെ പ്രയാസമാണെന്നും 40 വയസ്സ് കഴിഞ്ഞവര്‍ ടീമിലുണ്ടാകാന്‍ പാടില്ലെന്ന് നിയമമൊന്നുമില്ലെന്നും ഇന്‍സമാം വ്യക്തമാക്കി.
പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിലെ യുവ താരങ്ങളെ തങ്ങളുടെ പരിചയ സമ്പത്തിനാൽ മുന്നോട്ട് നയിക്കുവാന്‍ കഴിയുന്ന താരങ്ങളാണ് ഹഫീസും മാലിക്കും എന്നും അവരെ ടീമിൽ നിന്ന് പുറത്താക്കുവാന്‍ എളുപ്പമാണെങ്കിലും പകരക്കാരെ കണ്ടെത്തുക പ്രയാസം ആണെന്നും ഇന്‍സമാം പറഞ്ഞു.
പ്രായത്തിനെ അടിസ്ഥാനമാക്കിയല്ല പ്രകടനത്തെ കണക്കാക്കിയാവണം ടീമിലേക്കുള്ള തിരഞ്ഞെടുപ്പെന്നും ിന്‍സമാം കൂട്ടിചേര്‍ത്തു.