ഒരുപാട് കിരീടങ്ങൾ നേടിയ കോണ്ടെ സ്പർസിനെ മുന്നോട്ട് കൊണ്ടു പോകും എന്ന് കെയ്ൻ

Newsroom

സ്പർസിന്റെ പരിശീലകനായി അന്റോണിയൊ കോണ്ടെ എത്തിയതിൽ സന്തോഷം ഉണ്ട് എന്ന് ഹാരി കെയ്ൻ. പ്രവർത്തിച്ച ടീമുകൾക്ക് എല്ലാം ഒപ്പം കിരീടം നേടിയിട്ടുള്ള ആളാണ് കോണ്ടെ. എല്ലാ ലീഗിലും കോണ്ടേ കഴിവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷം മാത്രമെ ഉള്ളൂ എന്ന് കെയ്ൻ പറഞ്ഞു. കോണ്ടെയ്ക്ക് വേണ്ടി കളിക്കാൻ സ്പർസ് താരങ്ങൾ എല്ലാം അതിയായി ആഗ്രഹിക്കുന്നുണ്ട് എന്നും കെയ്ൻ പറഞ്ഞു.

ഇത്തരത്തിൽ ഒരു പരിശീലകനു വേണ്ടി മുഴുവൻ ആത്മാർത്ഥതയോടെ കളിക്കാൻ എല്ലാ താരങ്ങളും തയ്യാറാണ് എന്നും കെയ്ൻ പറഞ്ഞു. ഇന്നലെ കോണ്ടെയുടെ ആദ്യ മത്സരത്തിൽ സ്പർസ് വിറ്റെസെയെ തോൽപ്പിച്ചിരുന്നു. കോണ്ടെയ്ക്ക് ഒപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ് എന്ന് സോണും പറഞ്ഞു.