നുനോ പരിശീലക സ്ഥാനത്ത് നിന്ന് പോയതിന് പിന്നാലെ കോണ്ടെയെ പകരക്കാരനായി എത്തിക്കാൻ സ്പർസ് തീരുമാനിച്ചു. കോണ്ടെ നാളെ ലണ്ടണിലേക്ക് എത്തും എന്ന് ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു. കോണ്ടെ രണ്ടു വർഷത്തെ കരാറിൽ ആകും സ്പർസിൽ ഒപ്പുവെക്കും. വലിയ വേതനം സ്പർസ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. 8 മില്യൺ പൗണ്ടോളം രണ്ട് വർഷത്തിൽ കോണ്ടെയ്ക്ക് വേതനമായി ലഭിക്കും.
കഴിഞ്ഞ സീസണിൽ ഇന്റർ മിലാനെ സീരി എ ചാമ്പ്യന്മാരാക്കിയ കോണ്ടെ സ്പർസിന്റെ കിരീട ക്ഷാമം തീർക്കും എന്ന് ആരാധകർ കരുതുന്നു. കഴിഞ്ഞ ആഴ്ച വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകും എന്ന് കരുതപ്പെട്ടിരുന്ന കോണ്ടെ പെട്ടെന്നുള്ള ട്വിസ്റ്റിലൂടെയാണ് സ്പർസിലേക്ക് എത്തുന്നത്. നുനോയെ നിയമിക്കുന്നതിന് മുമ്പും സ്പർസ് കോണ്ടെയുമായി ചർച്ചകൾ നടത്തിയിരുന്നു. അന്ന് പക്ഷെ കോണ്ടെ സ്പർസിൽ വരാൻ തയ്യാറായിരുന്നില്ല.