സ്കോട്ടിഷ് ഇതിഹാസ പരിശീലകൻ വാൾട്ടർ സ്മിത്ത് അന്തരിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ റേഞ്ചേഴ്സ്, എവർട്ടൺ, സ്കോട്ട്ലൻഡ് എന്നിവരുടെ പരിശീലകൻ വാൾട്ടർ സ്മിത്ത് (73) അന്തരിച്ചു. റേഞ്ചേഴ്സിനെ പരിശീലിപ്പിച്ച് ഏറെ കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ് സ്മിത്ത്. ഐബ്രോക്സിലെ അദ്ദേഹത്തിന്റെ രണ്ട് സ്പെല്ലുകളിൽ ഏഴ് ലീഗ് കിരീടങ്ങളും അഞ്ച് സ്കോട്ടിഷ് കപ്പുകളും ആറ് ലീഗ് കപ്പുകളും ഉൾപ്പെടെ 10 ലീഗ് കിരീടങ്ങൾ റേഞ്ചേഴ്സ് നേടിയിരുന്നു. 2008-ൽ യുവേഫ കപ്പ് ഫൈനലിൽ ക്ലബ്ബിനെ എത്തിക്കാനും അദ്ദേഹത്തിനായി.

ആദ്യം 1991 മുതൽ 1998 വരെയും പിന്നീട് 2004 മുതൽ 2007 വരെയും ആയിരുന്നു സ്മിത്ത് റേഞ്ചേഴ്സിന്റെ പരിശീലകനായി പ്രവർത്തിച്ചത്‌.

1986 ലോകകപ്പിൽ സ്‌കോട്ട്‌ലൻഡ് മാനേജർ സർ അലക്‌സ് ഫെർഗൂസന്റെയും തുടർന്ന് റേഞ്ചേഴ്‌സിൽ ഗ്രേം സൗനെസിന്റെയും സഹായിയായിരുന്നു സ്മിത് പരിശീലന കരിയർ ആരംഭിച്ചത്. 1998 എവർട്ടന്റെ പരിശീലകനായി പ്രവർത്തിച്ച സ്മിത് ഇടക്ക് ഫെർഗൂസൺ ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിലും പ്രവർത്തിച്ചിരുന്നു.