കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയായി ചേർന്ന്‌ ഏഥർ എനർജി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, ഒക്‌ടോബർ 19, 2021:
ഐഎസ്‌എൽ വരും സീസണിലേക്കുള്ള ഔദ്യോഗിക പങ്കാളിയായി ഏഥർ എനർജിയെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സന്തോഷപൂർവം പ്രഖ്യാപിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ്‌ ഏഥർ എനർജി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയാകുന്നത്‌.

ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ്‌ ഇലക്‌ട്രിക്‌ സ്‌കൂട്ടർ നിർമാതാക്കളും പ്രമുഖ ഇലക്‌ട്രിക്‌ ഇരുചക്ര വാഹന നിർമാതാക്കളുമാണ്‌ ഏഥർ എനർജി.
ഇരുപതിലധികം എക്‌സ്‌പീരിയൻസ്‌ കേന്ദ്രങ്ങളും 200ൽ കൂടുതൽ അതിവേഗ ചാർജ്‌ പോയിന്റുകളും ഇന്ത്യയിലുടനീളം ഏഥർ എനർജിക്കുണ്ട്‌. വൈദ്യുത വാഹനങ്ങൾക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ അതിവേഗ ചാർജിങ്‌ ശൃംഖലകളിലൊന്നാണ്‌ ഏഥർ എനർജി.

ഏഥറിനെപ്പോലെ വിശിഷ്‌ടമായ ബ്രാൻഡുമായുള്ള പങ്കാളിത്തം അതിന്റെ രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിൽ സന്തുഷ്‌ടരാണെന്ന്‌ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. ‘ഇന്ത്യയുടെ ഇല്‌ട്രിക്‌ വാഹനത്തിലേക്കുള്ള മാറ്റത്തിൽ ഏഥർ മുൻപന്തിയിലായിരുന്നു, സുസ്ഥിരമായ ഉപഭോഗത്തെക്കുറിച്ചുള്ള ഈ പരിവർത്തനത്തിനും ബോധവൽക്കരണത്തിനും കൂടുതൽ സംഭാവന നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരുമിച്ച്‌ മുന്നേറാൻ കഴിയുമെന്ന്‌ കരുതുന്നു. അതത് മേഖലകളിൽ മികവുണ്ടാക്കാൻ ഈ സഹകരണം നമ്മെ സഹായിക്കുമെന്നും ഉറപ്പുണ്ട്‌‐ അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർച്ചയായ രണ്ടാം വർഷവും അസോസിയേറ്റ്‌ പാർട്‌ണർ എന്ന നിലയിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സിക്ക്‌ പിന്തുണ നൽകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന്‌ ഏഥർ എനർജി മാർക്കറ്റിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ഡയറക്ടർ നിലയ്‌ ചന്ദ്ര പറഞ്ഞു. ‘ഐഎസ്എൽ ഇന്ത്യയിലെ ഏറ്റവും വലിയ കായിക ലീഗുകളിൽ ഒന്നാണ്. ഇതുകൂടാതെ മലയാളികൾക്ക്‌ ഫുട്‌ബോളുമായി ഹൃദയബന്ധമുണ്ട്‌. കേരളം വളരെയധികം ഉപഭോക്തൃ ഡിമാൻഡ് കാണിക്കുന്നുണ്ട്, ഇത് ഞങ്ങൾക്ക് ഒരു പ്രധാന വിപണിയാണ്. പുതിയ കാലത്തെ ഉപഭോക്താവ് ആഭ്യന്തര ഫുട്ബോൾ മത്സരങ്ങൾ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു രാജ്യത്തിന്റെ പ്രധാന കായിക വിനോദത്തിന്റെ വളർച്ചയുടെ ഭാഗമാകാൻ കഴിയുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഏഥർ 450Xന്‌ രാജ്യത്തുടനീളം മികച്ച പ്രതികരണമാണ്. ഇത്തരത്തിലുള്ള സഹകരണവുമായി ഇലക്ട്രിക്കിലേക്കുള്ള പരിവർത്തനം തുടരും.‐ നിലയ്‌ ചന്ദ്ര പറഞ്ഞു.