ഇഷാന്‍ ബാക്ക് ടു ഫോം!!! രാജസ്ഥാനെ കെട്ടുകെട്ടിച്ച് മുംബൈ

Sports Correspondent

രാജസ്ഥാന്‍ നല്‍കിയ 91 റൺസ് ലക്ഷ്യത്തെ 2 വിക്കറ്റ് നഷ്ടത്തിൽ 8.2 ഓവറിൽ മറികടന്ന് മുംബൈ ഇന്ത്യന്‍സ്. തോല്‍വിയോടെ രാജസ്ഥാന്റെ സാധ്യതകള്‍ ഇല്ലാതായിരിക്കുകയാണ്. അവസാന മത്സരത്തിൽ കൊല്‍ക്കത്തയെ കൂറ്റന്‍ സ്കോറിന് തോല്പിച്ച് മറ്റു മത്സര ഫലങ്ങള്‍ക്കായി കാത്തിരിക്കേണ്ട സാഹചര്യത്തിലാണ് രാജസ്ഥാന്‍.

രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടിയ പിച്ചിൽ 25 പന്തിൽ ഫിഫ്റ്റി നേടി തന്റെ ടീമിലേക്കുള്ള മടങ്ങിവരവ് ഇഷാന്‍ കിഷന്‍ ആഘോഷിക്കുകയായിരുന്നു. മൂന്ന് സിക്സും 5 ഫോറും നേടിയ ഇഷാന്‍ 50 റൺസുമായി പുറത്താകാതെ നിന്നു. രോഹിത് 13 പന്തിൽ 22 റൺസും സൂര്യകുമാര്‍ യാദവ് 13 റൺസും നേടി പുറത്തായി.