“ലോകത്തിലെ ഏറ്റവു മികച്ച താരങ്ങൾ മാത്രമേ ഇതുപോലെയുള്ള ഗോൾ നേടു, മെസ്സിയോ റൊണാൾഡോ ആയിരുന്നെങ്കിൽ ആളുകൾ വാഴ്ത്തിയേനെ”

Newsroom

സലാ ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ നേടിയ ഗോൾ ലോക ഫുട്ബോൾ കണ്ട മികച്ച ഗോളുകളിൽ ഒന്നാണ് എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ മാത്രമാണ് ഇതുപോലുള്ള ഗോളുകൾ നേടുന്നത് എന്ന് ക്ലോപ്പ് പറഞ്ഞു. “ആദ്യ ടച്ച്, പിന്നാലെ ആദ്യ ടാക്കിൾ മറികടന്നത്, തുടർന്ന് അത് അദ്ദേഹത്തിന്റെ വലതു കാലിലേക്ക് മാറ്റി ഫിനിഷ് ചെയ്യുന്നത്, എല്ലാം തികച്ചും അസാധാരണമായിരുന്നു.” ക്ലോപ്പ് പറഞ്ഞു.

“ഈ ക്ലബ് ഈ ഗോൾ ഒരിക്കലും മറക്കില്ല, അതിനാൽ ആളുകൾ ഈ സ്ട്രൈക്കിബെ കുറിച്ച് വളരെക്കാലം സംസാരിക്കും, 50 അല്ലെങ്കിൽ 60 വർഷം വരെ അവർ ഈ ഗോൾ ഓർക്കും.” – ക്ലോപ്പ് പറഞ്ഞു