അടുത്ത 2 ടി20 ലോകകപ്പുകളിൽ രോഹിത് ശർമ്മ ഇന്ത്യയുടെ ക്യാപ്റ്റൻ ആവണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ഈ വർഷത്തെ ടി20 ലോകകപ്പിന് ശേഷം നടക്കുന്ന 2 ടി20 ടൂർണമെന്റുകളിൽ രോഹിത് ശർമ്മ ഇന്ത്യയുടെ ക്യാപ്റ്റൻ ആവണമെന്ന നിർദേശം സുനിൽ ഗാവസ്കർ മുന്നോട്ട് വെച്ചത്.
രോഹിത് ശർമ്മ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ കെ.എൽ രാഹുൽ വൈസ് ക്യാപ്റ്റൻ ആവണമെന്നും സുനിൽ ഗാവസ്കർ പറഞ്ഞു. കൂടാതെ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്ത് ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതിനും റിഷഭ് പന്തിനേയും വൈസ് ക്യാപ്റ്റൻ ആക്കാമെന്നും ഗാവസ്കർ പറഞ്ഞു.