നെറ്റ്സിൽ ചെയ്തത് മത്സരത്തിൽ ആവര്‍ത്തിക്കുവാന്‍ മാത്രമാണ് ശ്രമിച്ചത് – രവീന്ദ്ര ജഡേജ

Sports Correspondent

തന്റെ ബാറ്റ് സ്വിംഗ് മെച്ചപ്പെടുത്തുവാന്‍ നെറ്റ്സിൽ താന്‍ സമയം ചെലവഴിക്കാറുണ്ടെന്നും നെറ്റ്സിൽ താന്‍ ചെയ്തത് മത്സരത്തിൽ ആവര്‍ത്തിക്കുവാന്‍ ശ്രമിക്കുകയാണുണ്ടായതെന്ന് രവീന്ദ്ര ജഡേജ പറഞ്ഞു. കൊല്‍ക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് വിജയം നേടിക്കൊടുത്തത് പ്രസിദ്ധ കൃഷ്ണയുടെ ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും അടക്കം ജഡേജ നേടിയ 22 റൺസായിരുന്നു ചെന്നൈയ്ക്ക് വിജയം നല്‍കിയത്.

മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു രവീന്ദ്ര ജഡേജ. നാലഞ്ച് മാസം ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ശേഷം പിന്നീട് വന്ന് വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കുക പ്രയാസമുള്ള കാര്യമാമെന്നും മത്സരത്തിൽ താന്‍ നേടിയ വിക്കറ്റുകളെക്കാള്‍ പ്രധാനമായിരുന്നു 19ാം ഓവറിൽ താന്‍ നേടിയ റൺസെന്നും ജഡേജ വ്യക്തമാക്കി.