മര്‍ലന്‍ സാമുവൽസിനെതിരെ ഐസിസി നടപടി

Sports Correspondent

ടി10 ലീഗിൽ നടത്തിയ ആന്റി കറപ്ഷന്‍ കോഡിന്റെ നാല് കൗണ്ട് ലംഘിച്ചതിന് വിന്‍ഡീസ് താരം മര്‍ലന്‍ സാമുവൽസിനെതിരെ ഐസിസി നടപടി. താരം 750 യുഎസ് ഡോളര്‍ മൂല്യം വരുന്ന ഹോസ്പിറ്റാലിറ്റി സൗകര്യം താരം സ്വീകരിച്ചുവെന്നും അത് ആന്റി കറപ്ഷന്‍ ഒഫീഷ്യലിനോട് പറഞ്ഞില്ലെന്നും അന്വേഷണവുമായി സഹകരിച്ചില്ലെന്നുമാണ് ഐസിസി ചുമത്തിയിരിക്കുന്ന കുറ്റം.

സെപ്റ്റംബര്‍ 21 മുതൽ 14 ദിവസത്തിനുള്ളിൽ ഈ ചാര്‍ജ്ജുകള്‍ക്കുമേൽ താരം മറുപടി പറയണമെന്നാണ് ഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്.