പോർച്ചുഗല്ലിൽ അടിപതറി സ്പർസ്, യൂറോപ്പ കോൺഫറൻസ് ലീഗിൽ തോൽവി

Jyotish

യൂറോപ്പ കോൺഫറൻസ് ലീഗ് പ്ലേ ഓഫിൽ ടോട്ടൻഹാം ഹോട്ട്സ്പർസിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിന് പോർച്ചുഗീസ് ക്ലബ്ബായ എഫ്സി പാകോസ് ഡെ ഫെരെയ്രയാണ് സ്പർസിനെ പരാജയപ്പെടുത്തിയത്. പാകോസിന്റെ താരം ലൂക്കാസ് സിൽവയാണ് കളിയിലെ ഏക ഗോൾ നേടിയത്‌.

യൂറോപ്പ കോൺഫറൻസ് ലീഗിന്റെ രണ്ടാം ലെഗ് മത്സരം അടുത്ത വാരം നോർത്ത് ലണ്ടനിൽ വെച്ച് നടക്കും. ഹാരി കെയ്നും സോണും അടക്കം സീനിയർ താരങ്ങൾ ഇല്ലാതെ പതിനൊന്ന് മാറ്റങ്ങളുമായാണ് സ്പർസ് പോർച്ചുഗല്ലിൽ ഇറങ്ങിയത്‌. യുവതാരം ഡെയ്ന് സ്കാർലറ്റ്, സമ്മർ സൈനിംഗുകളായ ക്രിസ്റ്റ്യൻ റോമേറോ, ബ്രയാൻ ഗിൽ,പിയർലുയിജി രോമേറോ എന്നിവരും ഇന്ന് കളത്തിലിറങ്ങി.
മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ജയത്തൊടെ പ്രീമിയർ ലീഗ് സീസൺ ആരംഭിച്ച നുനോ എസ്പിരിറ്റോ സാന്റോയും സംഘവും വോൾവ്സിനെയാണ് രണ്ട് ദിവസത്തിന് ശേഷം നേരിടേണ്ടത്.