ആഴ്സണൽ ഒരു ട്രാൻസ്ഫർ കൂടെ പൂർത്തിയാക്കി. ഷെഫീൽഡ് യുണൈറ്റഡ് താരമായ ആരോൺ റാംസഡെലിനെ ആണ് ആഴ്സണൽ സ്വന്തമാക്കിയത്. താരം മെഡിക്കൽ പൂർത്തിയാക്കി എന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ചാമ്പ്യൻഷിപ്പ് ക്ലബായ ഷെഫീൽഡിന്റെ ഗോൾ കീപ്പറെ 30 മില്യൺ പൗണ്ട് നൽകിയാണ് ആഴ്സണൽ സ്വന്തമാക്കുന്നത്. ആരാധകർക്ക് വലിയ തൃപ്തിയുള്ള ട്രാൻസ്ഫർ അല്ല ഇത്. റാംസ്ഡെൽ കളിച്ച ഷെഫീൽഡ് യുണൈറ്റഡും അതിനു മുമ്പ് കളിച്ച ബൗണ്മതും പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയിരുന്നു.
കഴിഞ്ഞ സീസണിൽ മാർട്ടിനെസിനെ ആസ്റ്റൺ വില്ലയ്ക്ക് നൽകിയ ആഴ്സണൽ ഇപ്പോൾ വലിയ തുകയ്ക്ക് ഒരു ഗോൾ കീപ്പറെ സ്വന്തമാക്കുന്നത് ല്ലബ് മാനേജ്മെന്റിന്റെ പിടിപ്പു കേടാണെന്ന് ആരാധകർ വിലയിരുത്തുന്നു. ഇംഗ്ലണ്ടിൽ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച ടീമാണ് ആഴ്സണൽ.