ഒഡെഗാർഡ് ഇനി ആഴ്സണലിൽ, 40 മില്യണ് റയൽ മാഡ്രിഡിൽ നിന്ന് താരത്തെ സ്വന്തമാക്കി

Newsroom

റയൽ മാഡ്രിഡ് യുവതാരം ഒഡേഗാർഡിനെ ആഴ്സണൽ സ്വന്തമാക്കി. താരം ആഴ്സണലിൽ അഞ്ച് വർഷത്തെ കരാർ ഒപ്പുവെച്ചു. ഇന്ന് ലണ്ടണിൽ എത്തിയ താരം മെഡിക്കൽ പൂർത്തിയാക്കി. താരത്തെ ചെൽസിക്ക് എതിരായ മത്സരത്തിൽ ഇറക്കാൻ സാധിക്കും എന്നാണ് ആഴ്സണൽ പ്രതീക്ഷിക്കുന്നത്. സൈനിംഗ് ഇന്ന് തന്നെ ആഴ്സണൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ സീസൺ രണ്ടാം പകുതിയിൽ ലോണടിസ്ഥാനത്തിൽ ആഴ്സണലിൽ കളിച്ച താരമാണ് ഒഡെഗാർഡ്.

ആഴ്സണൽ ആദ്യം താരത്തെ ലോണിൽ ആവശ്യപ്പെട്ടിരുന്നു എങ്കിലും റയൽ മാഡ്രിഡ് താരത്തെ സ്ഥിര കരാറിൽ വിൽക്കാൻ മാത്രമെ ഉദ്ദേശിച്ചിരുന്നുള്ളൂ. 40 മില്യണോളം റയൽ മാഡ്രിഡിന് ട്രാൻസ്ഫർ തുകയായി ലഭിക്കും. 23കാരനായ യുവതാരം മുമ്പ് റയൽ സോസിഡാഡിലും ലോണിൽ കളിച്ചിരുന്നു. 2015മുതൽ റയൽ മാഡ്രിഡ് യുവടീമിനൊപ്പം ഒഡെഗാർഡ് ഉണ്ട്.