ആദ്യ സെഷനിൽ പലപ്പോഴായി കളി തടസപ്പെടുത്തി മഴ, ഇന്ത്യ 46/0 എന്ന നിലയിൽ

Sports Correspondent

ലോര്‍‍ഡ്സ് ടെസ്റ്റിലെ ആദ്യ ദിവസം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18.4 ഓവറിൽ 46/0 എന്ന നിലയിൽ നില്‍ക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തി. നേരത്തെ മത്സരത്തിലെ ടോസ് മഴ കാരണം വൈകിയാണ് തുടങ്ങിയത്. തുടര്‍ന്ന് മത്സരത്തിനായി കളിക്കാര്‍ തയ്യാറെടുത്ത് ഗ്രൗണ്ടിലെത്തിയപ്പോള്‍ വീണ്ടും മഴ രംഗത്തെത്തുകയായിരുന്നു.

മൂന്നാം തവണ മത്സരം മഴ തടസ്സപ്പെടുത്തുമ്പോള്‍ രോഹിത് ശര്‍മ്മ 35 റൺസും കെഎൽ രാഹുല്‍ 10 റൺസും നേടിയാണ് ക്രീസിലുള്ളത്.