ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിന് പ്രീസീസൺ മത്സരത്തിൽ സമനില. ഇന്ന് അത്ലറ്റിക് ക്ലബിനെ നേരിട്ട ലിവർപൂൾ 1-1ന്റെ സമനില ആണ് വഴങ്ങിയത്. ആൻഫീൽഡിൽ നീണ്ട കാലത്തിനു ശേഷം ആരാധകർ മടങ്ങിയെത്തിയ മത്സരത്തിൽ തുടക്കത്തിൽ തന്നെ ലിവർപൂൾ ലീഡ് എടുത്തും ജോടയിലൂടെ ആയിരുന്നു ലിവർപൂൾ ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ബെരെംഗുവർ അത്ലറ്റിക് ബിൽബാവോയ്ക്ക് സമനില നൽകി.
ലിവർപൂൾ നിരയിൽ ഇന്ന് പ്രമുഖ താരങ്ങൾ ഒക്കെ കളത്തിൽ ഇറങ്ങിയിരുന്നു. ലിവർപൂൾ ആരാധകർ ആൻഫീൽഡിൽ മടങ്ങി എത്തിയത് ആഘോഷിക്കുന്നതാണ് ഇന്ന് കണ്ടത്. മത്സരത്തിനിടയിൽ ഫുൾബാക്കായ റൊബേർട്സണ് പരിക്കേറ്റത് ലിവർപൂളിന് ആശങ്ക നൽകും.