ഇന്റർ മിലാൻ ഹോളണ്ട് താരം ഡെൻസെൽ ഡംഫ്രൈസിനെ സ്വന്തമാക്കാനുള്ള ചർച്ചകൾ സജീവമാക്കി. താരത്തിന്റെ ഏജന്റുമായി ചർച്ചകൾ ആരംഭിച്ച ക്ലബ് ഇന്ന് ഔദ്യോഗികമായി ആദ്യ ബിഡ് പി എസ് വിക്ക് സമർപ്പിച്ചു. ഡച്ച് ക്ലബായ പി എസ് വി ഐന്തോവന്റെ താരമാണ് ഇപ്പോൾ ഡംഫ്രൈസ്. പിഎസ്വിയുമായുള്ള താരത്തിന്റെ കരാർ 2023 ജൂണിൽ അവസാനിക്കും. അതുകൊണ്ട് തന്നെ 25 കാരനെ ചെറിയ തുകയ്ക്ക് സ്വന്തമാക്കാം എന്ന് ഇന്റർ മിലാൻ പ്രതീക്ഷിക്കുന്നു.
15 മില്യൺ ഡോളർ ആണ് ഇന്റർ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ യൂറോയിലെ മികച്ച പ്രകടനം കാരണം താരത്തിനായി വലിയ തുക ചോദിക്കാൻ ആണ് പി എസ് വി ശ്രമിക്കുന്നത്. ഹോളണ്ടിനായി യൂറോ കപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളുമായി തിളങ്ങാൻ ഡം ഫ്രൈസിനായിരുന്നു. 2018 മുതൽ പി എസ് വിക്ക് ഒപ്പമുള്ള താരമാണ് ഡംഫ്രൈസ്.