മെസ്സിക്കായി പി എസ് ജി ചർച്ചകൾ ആരംഭിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയിൽ മെസ്സി ഉണ്ടാകില്ല എന്ന് ഉറപ്പായതോടെ ഫ്രഞ്ച് ക്ലബായ പി എസ് ജി മെസ്സിയുമായി ചർച്ചകൾ ആരംഭിച്ചു. പി എസ് ജി മാത്രമാണ് ഇപ്പോൾ മെസ്സിയുമായി ചർച്ചകൾ നടത്തുന്നത്. മെസ്സിയെ വലിയ വേതനം നൽകി തങ്ങളുടേതാക്കി മാറ്റാൻ തന്നെയാണ് പി എസ് ജിയുടെ തീരുമാനം. നെയ്മറിന്റെ സാന്നിദ്ധ്യം പി എസ് ജിക്ക് പ്രതീക്ഷകൾ നൽകുന്നുണ്ട്. നെയ്മർ മെസ്സിക്കു വേണ്ടി പത്താം നമ്പർ വിട്ടു നൽകാനും തയ്യാറാണ്.

എന്നാൽ മെസ്സിയെ സ്വന്തമാക്കണം എങ്കിൽ എമ്പപ്പെയെ വിൽക്കേണ്ടി വരും എന്നാണ് പി എസ് ജി കരുതുന്നത്. എമ്പപ്പെ, നെയ്മർ, മെസ്സി എന്നീ മൂന്ന് വലിയ താരങ്ങളുടെയുൻ വേതനം നൽകുന്നത് ക്ലബിനെ പ്രതിസന്ധിയിലേക്ക് നയിച്ചേക്കും. മെസ്സിയെ സ്വന്തമാക്കാൻ വേണ്ടി എമ്പപ്പെയെ റയൽ മാഡ്രിഡിന് വിൽക്കാൻ വരെ പി എസ് ജി തയ്യാറാണ്. മെസ്സിയെ വാങ്ങില്ല എന്ന് നേരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി അറിയിച്ചിരുന്നു. ഇതോടെയാണ് മെസ്സി പി എസ് ജിയിലേക്ക് തന്നെ പോകുമെന്ന സൂചനകൾ ശക്തമാകുന്നത്.