200 മീറ്റര്‍ ഹീറ്റ്സിലും അവസാന സ്ഥാനക്കാരിയായി ദ്യുതി ചന്ദ്, സീസൺ ബെസ്റ്റ് പ്രകടനം

Sports Correspondent

100 മീറ്ററിലെ നിരാശയ്ക്ക് പിന്നാലെ വനിതകളുടെ 200 മീറ്ററിലും ഇന്ത്യയുടെ ദ്യുതി ചന്ദിന് നിരാശ. ഇന്ന് നടന്ന മത്സരത്തിൽ ഹീറ്റ് 4ൽ ആണ് ദ്യുതി മത്സരിക്കുവാനിറങ്ങിയത്. 23.85 സെക്കന്‍ഡിലാണ് അവസാന സ്ഥാനക്കാരിയായി ദ്യുതി റേസ് പൂര്‍ത്തിയാക്കിയത്. താരത്തിന്റെ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് താരം പുറത്തെടുത്ത്.

ഓരോ ഹീറ്റിൽ നിന്നും മൂന്ന് പേര്‍ നേരിട്ടും ബാക്കി 3 വേഗതയുള്ളവര്‍ക്കും ആണ് സെമി ഫൈനലിലേക്ക് അവസരം ലഭിയ്ക്കുക. ഇതോടെ ദ്യുതിയ്ക്ക് സെമിയിലേക്ക് യോഗ്യത കിട്ടില്ലെന്ന് ഉറപ്പായി.