ലോംഗ് ജംപിൽ യോഗ്യത നേടാനാകാതെ ശ്രീശങ്കര്‍

Sports Correspondent

ലോംഗ് ജംപിന്റെ ഫൈനലിലേക്ക് യോഗ്യത നേടാനാകാതെ ഇന്ത്യന്‍ യുവ താരം ശ്രീശങ്കര്‍ മുരളി. മൂന്ന് ശ്രമങ്ങളിൽ ഏറ്റവും മികച്ച ശ്രമമായി താരം നേടിയത് 7.69 മീറ്റര്‍ ആയിരുന്നു. ഗ്രൂപ്പ് ബിയിൽ 13ാം സ്ഥാനമാണ് ശ്രീശങ്കര്‍ നേടിയത്.

ആദ്യ ശ്രമത്തിൽ 7.69 മീറ്റര്‍ ചാടിയതായിരുന്നു ശ്രീശങ്കറിന്റെ ഏറ്റവും മികച്ച ശ്രമം. 8.15 മീറ്ററായിരുന്നു നേരിട്ടുള്ള യോഗ്യതയ്ക്കായി ചാടേണ്ടിയിരുന്നത്. താരത്തിന്റെ പേഴ്സണൽ ബെസ്റ്റ് നേട്ടം ആയ 8.26 വന്നിരുന്നുവെങ്കിൽ നേരിട്ടുള്ള യോഗ്യത താരത്തിന് ലഭിയ്ക്കുമായിരുന്നു