മൂന്ന് വർഷം മുമ്പ് യുവന്റസിൽ തനിക്കൊപ്പം ഉണ്ടായിരുന്നതിനെക്കാൾ ഉത്തരവാദിത്വം ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഉണ്ട് എന്ന് യുവന്റസ് പരിശീലക സ്ഥാനത്ത് തിരിച്ചെത്തിയ അലെഗ്രി പറഞ്ഞു. മൂന്ന് വർഷം മുമ്പ് യുവന്റസിനൊപ്പം പരിചയസമ്പന്നരായ ഒരുപാട് താരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ടീമിൽ കൂടുതൽ യുവതരങ്ങളാണ്. അതുകൊണ്ട് തന്നെ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട് എന്ന് താൻ റൊണാൾഡോയോട് പറഞ്ഞിട്ടുണ്ട് എന്ന അലെഗ്രി പറഞ്ഞു. റൊണാൾഡോയുമായി സംസാരിച്ചു എന്നും താരം എല്ലാഴിപ്പോഴും എന്ന പോലെ മികച്ച മനോഭാവത്തിലാണെന്നും അലെഗ്രി പറഞ്ഞു.
റൊണാൾഡോ ടീമിന് വലിയ കരുത്തു തന്നെയായിരിക്കും എന്നും അലെഗ്രി പറഞ്ഞു. ഇത്തവണ ലീഗ് കിരീടം തിരിച്ചുപിടിക്കൽ ആണ് ലക്ഷ്യം. എങ്കിലും സീരി എയിൽ ഇന്റർ മിലാൻ ആണ് ഫേവറിറ്റ്സ് എന്ന് അലെഗ്രി പറഞ്ഞു. ചാമ്പ്യൻസ് ലീഗ് കിരീടം എന്നും ലക്ഷ്യമാണെന്നും എന്നാൽ ആദ്യം ഗ്രൂപ്പ് ഘട്ടം കടക്കുന്നതിലാണ് ശ്രദ്ധ എന്നും അദ്ദേഹം പറഞ്ഞു. മുമ്പ് 5 വർഷം യുവന്റസിനൊപ്പം ചിലവഴിച്ച അലെഗ്രി അവർക്ക് 5 ലീഗ് കിരീടം ഉൾപ്പെടെ 11 കിരീടങ്ങൾ നേടികൊടുത്തിരുന്നു.