ക്യാപ്റ്റനായ ശേഷം തന്റെ പ്രകടനങ്ങള്‍ മെച്ചപ്പെട്ടു – ബാബര്‍ അസം

Sports Correspondent

ക്യാപ്റ്റനായ ശേഷം തന്റെ പ്രകടനങ്ങള്‍ വളരെ അധികം മെച്ചപ്പെട്ടുവെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനായി തുടരുന്നത് തന്റെ ക്യാപ്റ്റന്‍സിയെ ബാധിക്കുന്നേയില്ലെന്നും ബാബര്‍ അസം വ്യക്തമാക്കി.

ക്യാപ്റ്റന്‍സി എന്നാൽ ഫീൽഡിൽ താരങ്ങളെ പിന്തുണയ്ക്കുന്നതാണെന്നും അത് ആദ്യം എല്ലാവരും മനസ്സിലാക്കണമെന്നും വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയ്ക്ക് മുമ്പായി ബാബര്‍ അസം പറ‍‍ഞ്ഞു. താന്‍ ഓരോ മത്സരത്തിലും ക്യാപ്റ്റനായ ശേഷം മികച്ച പ്രകടനങ്ങള്‍ നടത്തുവാന്‍ ശ്രമിക്കുന്നുണ്ടെന്നും അത് തന്റെ പ്രകടനത്തിൽ കാണാനാകുന്നുണ്ടെന്നും ബാബര്‍ കൂട്ടിചേര്‍ത്തു.

ടീമിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ ബാബര്‍ നടത്തുന്നുണ്ടെങ്കിലും ഇംഗ്ലണ്ടിൽ ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും പരാജയപ്പെട്ടാണ് പാക്കിസ്ഥാന്‍ വെസ്റ്റിന്‍ഡീസിലേക്ക് എത്തുന്നത്.