വനിത മൗണ്ടൻ സൈക്കിളിംഗ് ക്രോസ് കൺഡ്രിയിൽ മെഡലുകൾ തൂത്തുവാരി സ്വിസ് ടീം

Fb Img 1627377667784

വനിത മൗണ്ടൻ സൈക്കിളിംഗ് ക്രോസ് കൺഡ്രിയിൽ മൂന്നു മെഡലുകളും തൂത്തുവാരി സ്വിസ് ടീം. മൗണ്ടൻ സൈക്കിളിംഗിൽ തങ്ങളുടെ ശക്തി തെളിയിച്ച സ്വിസ് ടീം ജോലാന ജെഫിലൂടെ സ്വർണം നേടി. 1 മണിക്കൂർ 15 മിനിറ്റ് 46 സെക്കന്റിൽ ആണ് ജെഫ് തന്റെ റേസ് പൂർത്തിയാക്കിയത്. ഒരു മണിക്കൂർ 16 മിനിറ്റ് 57 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ സിന ഫ്ര ആണ് വെള്ളി മെഡൽ നേടിയത്.

1 മണിക്കൂർ 17 മിനിറ്റ് 05 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ ലിണ്ട ഇന്റർഗ്രാന്റ് ആണ് ഈ ഇനത്തിൽ സ്വിസർലാന്റ് ടീമിനായി വെങ്കലം നേടിയത്. പുരുഷന്മാരിൽ ടോം പിഡ്കോക്ക് ഈ ഇനത്തിൽ സ്വർണം നേടിയപ്പോൾ സ്വിസ് താരം മതിയാസ് ഫ്ലുകിഗർ സ്വിസ് കരുത്ത് തെളിയിച്ചു വെള്ളി നേടി. സ്പാനിഷ് താരം ഡേവിഡ് വളരെയാണ് ഈ ഇനത്തിൽ വെങ്കലം നേടിയത്.

Previous articleസെവിയ്യ പ്രതിരോധ താരത്തിനായി ചെൽസി രംഗത്ത്
Next articleക്യാപ്റ്റനായ ശേഷം തന്റെ പ്രകടനങ്ങള്‍ മെച്ചപ്പെട്ടു – ബാബര്‍ അസം