ബർമുഡക്ക് ചരിത്രത്തിൽ ആദ്യ ഒളിമ്പിക് സ്വർണം, ട്രിയതലോണിൽ അവിശ്വസനീയ പ്രകടനവും ആയി 33 കാരി ഫ്ലോറ ഡെഫി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

അത്‌ലറ്റിക്സിലെ ഏറ്റവും പ്രയാസകരമായ ഇനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന വനിത ട്രിയതലോണിൽ ചരിത്രത്തിൽ തങ്ങളുടെ ആദ്യ സ്വർണ മെഡൽ നേടി ബർമുഡ. 33 കാരിയായ ഫ്ലോറ ഡെഫി ആണ് ദ്വീപ് രാഷ്ട്രത്തിനു ആയി പ്രമുഖ താരങ്ങളെ മറികടന്നു ചരിത്ര നേട്ടം സമ്മാനിച്ചത്. 750 മീറ്റർ നീന്തൽ, 20 കിലോമീറ്റർ സൈക്കിളിംഗ്, 5 കിലോമീറ്റർ ഓട്ടം എന്നിവ അടങ്ങിയ ട്രിയതലോണിൽ ജയിക്കുക എന്നത് വളരെ പ്രയാസം ആണ്. അവിടെയാണ് ഒരു പരിശീലകനോ സൈക്കിളിനു ഒരു മെക്കാനിക്കോ ഇല്ലാതെ ഫ്ലോറ ചരിത്ര നേട്ടം കൈവരിച്ചത്.

2008 ഒളിമ്പിക്സിൽ റേസ് പൂർത്തിയാക്കാൻ സാധിക്കാത്ത ഫ്ലോറ 2012 ൽ സൈക്കിൾ ഇടിച്ചതിനെ തുടർന്ന് 45 മത് ആയിരുന്നു. അവിടെ നിന്നാണ് ഫ്ലോറ തന്റെ രാജ്യത്തിന്റെ ദേശീയ ഗാനം ടോക്കിയോയിൽ പാടി കേൾപ്പിച്ചത്. 18.32 മിനിറ്റിൽ നീന്തലും 1 മണിക്കൂർ 2 മിനിറ്റ് 49 സെക്കന്റ് സൈക്കിളിംഗും 33 മിനിറ്റിൽ ഓട്ടവും പൂർത്തിയാക്കിയ ഫ്ലോറ റേസ് പൂർത്തിയാക്കിയത് 1 മണിക്കൂർ 55 മിനിറ്റ് 36 സെക്കന്റിൽ ആണ്. അതേസമയം 1 മണിക്കൂർ 56 മിനിറ്റ് 50 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ ബ്രിട്ടന്റെ ജോർജിയ ടൈലർ ബ്രോണിന് ആണ് വെള്ളി. 1 മണിക്കൂർ 57 മിനിറ്റ് .03 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ അമേരിക്കയുടെ കെയ്റ്റി സഫെർസ് വെങ്കലവും നേടി.