പോലീസ് അന്വേഷണത്തെ തുടർന്ന് പ്രീമിയർ ലീഗ് ക്ലബ്ബായ എവർട്ടൺ താരത്തെ സസ്പെൻഡ് ചെയ്തു. എവർട്ടണിന്റെ ഫസ്റ്റ് സ്ക്വാഡിലെ താരത്തെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്പ്ന്റ് ചെയ്തതെന്ന് ക്ലബ്ബ് സ്ഥീരികരിക്കുകയും ചെയ്തു. അതേ സമയം പോലീസ് അന്വേഷത്തെക്കുറിച്ചോ സസ്പെന്റ് ചെയ്യപ്പെട്ട താരത്തിന്റെ ഐഡന്റിറ്റിയെക്കുറിച്ചോ ക്ലബ്ബ് കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.
മുൻ ലിവർപൂൾ പരിശീലകൻ റാഫേൽ ബെനിറ്റെസിന്റെ കീഴിൽ പ്രീസീസൺ കളിക്കുകയാണ് എവർട്ടൺ. ഫ്ലോറിഡ കപ്പിൽ കൊളംബിയൻ ക്ലബ്ബായ മില്ല്യണാരിയോസ് ആണ് എവർട്ടണിന്റെ എതിരാളികൾ. ആഗസ്റ്റ് 14ന് സൗതാപ്ടണാണ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ എവർട്ടണിന്റെ എതിരാളികൾ.













