ടോക്കിയോ ഒളിംപിക്സിനായുള്ള ഇന്ത്യൻ സംഘം ജപ്പാനിൽ വിമാനം ഇറങ്ങി. ഒളിമ്പിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇത്തവണ ഒളിംപിക്സിന് എത്തുന്നത്. 88 പേർ അടങ്ങുന്ന ആദ്യ സംഘമാണ് ഇന്ന് ടോക്കിയോയിൽ എത്തിയത്. ഇതിൽ 54 പേര് അത്ലറ്റ്സ് ആണ്. ആകെ 127 അത്ലറ്റുകൾ ഇത്തവണ ഇന്ത്യക്ക് വേണ്ടി കളത്തിൽ ഇറങ്ങുന്നുണ്ട്. ഇന്നലെ ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ഔദ്യോഗിക യാത്ര അയപ്പിന് ശേഷമാണ് ഇന്ത്യൻ സംഘം ടോകിയോയിലേക് പുറപ്പെട്ടത്.
കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ യാത്ര അയപ്പിന് നേതൃത്വം നൽകി. രാജ്യത്തെ നിങ്ങൾ ഒളിംപിക്സിൽ പ്രതിനിധീകരിക്കുമ്പോൾ അത് നിങ്ങൾക്ക് മാത്രമല്ല രാജ്യത്തിനും അഭിമാന നിമിഷമാണെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. 135 കോടി ഇന്ത്യക്കാരും നിങ്ങൾക്ക് ഒപ്പം ഉണ്ടാകും എന്നും സമ്മർദ്ദത്തിലാക്കേണ്ട കാര്യമില്ല എന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ജൂലൈ 23ന് ആരംഭിക്കുന്ന ഒളിമ്പിക്സ് ആഗസ്റ്റ് 8വരെ നീണ്ടു നിക്കും.