Pirelli ഇല്ല പകരം Socios ഇനി ഇന്ററിന്റെ സ്പോൺസർ

Newsroom

ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാന് ഈ സീസൺ മുതൽ പുതിയ ജേഴ്സി സ്പോൺസർ ആയിരിക്കും. പ്രമുഖ ബെറ്റിംഗ് പ്ലാറ്റ്ഫോം ആയ Socios.com ആണ് ഇന്റർ മിലാനിന്റെ സ്പോൺസറായി എത്തുന്നത്. റെക്കോർഡ് തുകയ്ക്കാണ് പുതിയ സ്പോൺസർഷിപ്പ് കരാർ. അവസാന 27 വർഷമായി ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാന്റെ പ്രധാന സ്പോൺസർ ആയിരുന്ന Pirelli കഴിഞ്ഞ സീസണോടെ ഇന്റർ മിലാനുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു.

മിലാനിൽ ആസ്ഥാനമുള്ള പ്രമുഖ ടയർ നിർമ്മാണ കമ്പനിയാണ് പിരെല്ലി. 1995 മുതൽ ഇന്റർ മിലാന്റെ മുഖ്യ സ്പോൺസർ ആയിരുന്നു പിരെല്ലി. പുതിയ സ്പോൺസറെ ഇന്റർ മിലാൻ ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കും.