അവസാന ദിവസം വിജയത്തിനായി ഏഴ് വിക്കറ്റ് കൈവശമുള്ളപ്പോള്‍ സിംബാബ്വേ നേടേണ്ടത് 337 റൺസ്. അല്ലാത്ത പക്ഷം മൂന്ന് സെഷനുകള്‍ അതിജീവിച്ച് മത്സരം സമനിലയിലാക്കുവാന്‍ ടീമിന് സാധിക്കുമോ എന്നതാണ് വലിയ ചോദ്യം. നാലാം ദിവസം അവസാനിക്കുമ്പോള്‍ 477 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരുന്ന ടീം 40 ഓവറിൽ 140/3 എന്ന നിലയിലാണ്.
ബ്രണ്ടന്‍ ടെയിലര്‍ അതിവേഗ സ്കോറിംഗ് നടത്തിയപ്പോള്‍ 73 പന്തിൽ 92 റൺസ് നേടിയ താരം പുറത്തായതാണ് സിംബാബ്വേയ്ക്ക് വലിയ തിരിച്ചടിയായത്. 18 റൺസ് നേടിയ ഡിയോൺ മയേഴ്സും 7 റൺസുമായി ഡൊണാള്‍ഡ് ടിരിപാനോയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.
ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അല്‍ ഹസന്, മെഹ്ദി ഹസന്, ടാസ്കിന് അഹമ്മദ് എന്നിവര്‍ വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.