ഹരാരെ ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ബംഗ്ലാദേശ്. 284/1 എന്ന് നിലയില്‍ നില്‍ക്കുമ്പോളാണ് ബംഗ്ലാദേശിന്റെ ഡിക്ലറേഷന്‍. 196 റൺസ് രണ്ടാം വിക്കറ്റിൽ നേടിയ ഷദ്മന്‍ ഇസ്ലാമും നസ്മുള്‍ ഹൊസൈനും തങ്ങളുടെ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ബംഗ്ലാദേശിന്റെ ഡിക്ലറേഷന്‍.
സിംബാബ്‍വേയ്ക്ക് 477 റൺസാണ് വിജയ ലക്ഷ്യമായി ബംഗ്ലാദേശ് നല്‍കിയത്. നസ്മുള്‍ ഹൊസൈന്‍ ഷാന്റെ 118 പന്തിൽ 117 റൺസും ഷദ്മന്‍ ഇസ്ലാം 115 റൺസുമാണ് സന്ദര്‍ശകര്‍ക്കായി നേടിയത്.
ചായയ്ക്ക് പിരിയുമ്പോള്‍ സിംബാബ്‍വേ 25/1 എന്ന നിലയിലാണ്. മിൽട്ടൺ ഷുംബയുടെ(11) വിക്കറ്റാണ് നഷ്ടമായത്. ബ്രണ്ടന്‍ ടെയിലര്‍ 10 റൺസും കൈറ്റാനോ പൂജ്യം റൺസുമായി ക്രീസിലുണ്ട്.













