ഇംഗ്ലണ്ടിലേക്ക് ശുഭ്മന്‍ ഗില്ലിന് പകരം ഓപ്പണര്‍മാരെ അയയ്ക്കുന്നതിനെതിരെ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ്മയെന്ന് സൂചന. ഔദ്യോഗികമായി ബിസിസിഐയ്ക്ക് ഇന്ത്യന്‍ ടീം മാനേജ്മെന്റിൽ നിന്ന് അറിയിപ്പ് ലഭിച്ചില്ലെന്നാണ് ചേതന്‍ പറയുന്നത്. അത് കൂടാതെ ഇപ്പോള്‍ പരിഗണിക്കപ്പെടുന്ന പൃഥ്വി ഷായും ദേവ്ദത്ത് പടിക്കലും ശ്രീലങ്കയിലേ ടൂര്‍ കഴിഞ്ഞ് ഇംഗ്ലണ്ടിൽ എത്തുമ്പോള്‍ തന്നെ പരമ്പര പാതിയിലധികം പിന്നിടുവാനാണ് സാധ്യത.
ജൂലൈ 26ന് ആണ് ഇന്ത്യയുടെ ലങ്കന്‍ പര്യടനം അവസാനിക്കുന്നത്. അത് കഴിഞ്ഞ് യുകെയിലെത്തി ഇംഗ്ലണ്ടിലെ ക്വാറന്റീന് നിയമങ്ങളും കഴിഞ്ഞ് ഈ രണ്ട് താരങ്ങള്‍ സെലക്ഷന് പരിഗണിക്കപ്പെടുമ്പോള്‍ മൂന്നാം ടെസ്റ്റ് കഴിയുവാനുള്ള സാധ്യത കൂടുതലാണ്.
ബിസിസിഐ പ്രസിഡന്റിന് ഔദ്യോഗികമായി ഈ ആവശ്യം ലഭിച്ചിട്ടില്ലെന്നാണ് മറ്റൊരു ബിസിസിഐ ഒഫീഷ്യലും പറയുന്നത്. അതേ സമയം ടീം മാനേജ്മെന്റിന് താരങ്ങളെ ലങ്കന്‍ പരമ്പരയിൽ നിന്ന് പിന്‍വലിച്ച് ഇംഗ്ലണ്ടിലേക്ക് അയയ്ക്കണമെന്നാണ് ആവശ്യമെന്നും അറിയുന്നു.