ചെക്ക് റിപബ്ലിക്ക് ക്യാപ്റ്റൻ വ്ലാദിമർ ദരിദ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ചെക്ക് നായകൻ ഇന്നലെ ഡെന്മാർക്കിനോട് പരാജയപ്പെട്ട് ടീം യൂറോ കപ്പിൽ നിന്ന് പുറത്തായതോടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ചെക്കിനായി 76 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എട്ട് ഗോളുകളും മധ്യനിര താരം രാജ്യത്തിന്റെ ജേഴ്സിയിൽ നേടി. 30 കാരനായ താരം ഹെർത്ത ബെർലിനിക് തന്റെ ക്ലബ് കരിയർ തുടരും
ഈ യൂറോയിൽ നടന്ന മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും താരം ചെക്കിനെ നയിച്ചിരുന്നു. പരിക്ക് കാരണം പ്രീക്വാർട്ടർ മത്സരം നഷ്ടമായി. ഇന്നലെ സബ്ബായി എത്തി എങ്കിലും പരാജയം ഒഴിവാക്കാൻ താരത്തിന്റെ സാന്നിദ്ധ്യത്തിനും ആയില്ല. 2012ൽ ആയിരുന്നു ദരിദ ചെക്ക് ദേശീയ ടീമിലേക്ക് എത്തിയത്. അന്ന് യൂറോ ക്വാർട്ടറിൽ എത്തിയ ചെക്ക് ടീമിന്റെയും ഭാഗമായിരുന്നു. കുടുംബത്തോടം കൂടുതൽ സമയം ചിലവഴിക്കേണ്ടത് കൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നത് എന്ന് താരം അറിയിച്ചു.