ഇംഗ്ലണ്ടിനെതിരെ തകര്‍ന്നടിഞ്ഞ ശ്രീലങ്കയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ച് ധനന്‍ജയ ഡി സില്‍വ. സാം കറന് ശ്രീലങ്കയുടെ ടോപ് ഓര്‍ഡറിന്റെ കഥ കഴിച്ചപ്പോള്‍ 21/4 എന്ന നിലയിലേക്ക് വീണ ടീമിനെ ആദ്യം വനിന്‍ഡു ഹസരംഗയോടൊപ്പവും പിന്നീട് ദസുന്‍ ഷനയ്ക്കൊപ്പമുവുള്ള കൂട്ടുകെട്ടിന്റെ ബലത്തിലാണ് ധനന്‍ജയ ഡി സിൽവ മുന്നോട്ട് നയിച്ചത്.
അഞ്ചാം വിക്കറ്റിൽ 65 റൺസ് നേടിയ വനിന്‍ഡു – ധനന്‍ജയ കൂട്ടുകെട്ടിനെയും തകര്‍ത്തത് സാം കറനായിരുന്നു. 26 റൺസ് നേടിയ ഹസരംഗയെയാണ് സാം കറന് വീഴ്ത്തി തന്റെ നാലാം വിക്കറ്റ് സ്വന്തമാക്കിയത്. തുടര്‍ന്ന് ആറാം വിക്കറ്റിൽ താരം ഷനകയ്ക്കൊപ്പം 78 റൺസ് കൂടി നേടിയെങ്കിലും അര്‍ഹമായ ശതകത്തിന് 9 റൺസ് അകലെ ഡേവിഡ് വില്ലി താരത്തെ മടക്കിയയ്ക്കുകയായിരുന്നു.
ധനന്‍ജയ പുറത്താകുമ്പോള്‍ 164 റൺസ് നേടിയ ശ്രീലങ്കയുടെ ഇന്നിംഗ്സിനെ പിന്നീട് മുന്നോട്ട് നയിച്ചത് ദസുന്‍ ഷനക(47), ചാമിക കരുണാരത്നേ(21), ബുനുര ഫെര്‍ണാണ്ടോ(17), ദുഷ്മന്ത ചമീര(14*) എന്നിവര്‍ ചേര്‍ന്നാണ്. 9 വിക്കറ്റ് നഷ്ടത്തിൽ 241 റൺസാണ് ശ്രീലങ്ക നേടിയത്. സാം കറന് അഞ്ചും ഡേവിഡ് വില്ലി 4 വിക്കറ്റുമാണ് ഇംഗ്ലണ്ടിനായി നേടിയത്.