ജോഫ്ര ബൗളിംഗ് പുനരാരംഭിച്ചു, ഇന്ത്യയ്ക്കെതിരെ മടങ്ങി വരവിന് സാധ്യത

Sports Correspondent

തന്റെ കൈമുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ജോഫ്ര ആര്‍ച്ചര്‍ ബൗളിംഗ് ആരംഭിച്ചു. താരം പാക്കിസ്ഥാനെതിരെയുള്ള പരമ്പരയിൽ കളിക്കില്ലെന്ന് ഉറപ്പാണെങ്കിലും ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കളിക്കുവാന്‍ തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയ്ക്കെതിരെയുള്ള മത്സരങ്ങളിൽ താരം കളിക്കുന്നില്ലെങ്കിലും ലോകകപ്പും ആഷസ് പരമ്പരയും വരാനിരിക്കുന്നതിനാൽ തന്നെ താരം ബൗളിംഗ് പുനരാരംഭിച്ചത് ഇംഗ്ലണ്ടിന് മികച്ച വാര്‍ത്തയാണ്.

ഇന്ത്യയ്ക്കെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ അവസാന രണ്ടെണ്ണത്തിൽ താരത്തിനെ പങ്കെടുപ്പിക്കുവാനുള്ള ശ്രമം ആവും ഇംഗ്ലണ്ട് ടീം മാനേജ്മെന്റ് ലക്ഷ്യം വയ്ക്കുക. ഐപിഎലിന് മുമ്പ് താരം ഫിറ്റാവുമെങ്കിലും ടൂര്‍ണ്ണമെന്റിൽ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് അനുമതിയുണ്ടാകുമോ എന്നതിൽ വ്യക്തതയില്ലാത്തതിനാൽ തന്നെ രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിന് ആശ്വാസകരമായ വാര്‍ത്തയായി ഇതിനെ കണക്കാക്കാനാകില്ല.