എ സി മിലാൻ ഫുൾബാക്കായ ഡിയേഗോ ലക്സൽട്ടിനെ റഷ്യൻ ക്ലബായ ദിനാമോ മോസ്കോ സ്വന്തമാക്കി. സ്ഥിര കരാറിൽ ആണ് റഷ്യൻ ക്ലബ് താരത്തെ സ്വന്തമാക്കിയത്. ഉറുഗ്വേ ദേശീയ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ലക്സൽട്ടിന് മിലാനിൽ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ ആയിരുന്നില്ല. 28കാരനായ താരം മൂന്ന് സീസൺ മുമ്പാണ് എ സി മിലാനിൽ എത്തിയത്.
അതിനു മുമ്പ് ജിനോവയിൽ ആയിരുന്നു. ജിനോവയിൽ മൂന്ന് വർഷത്തോളം കളിച്ച ലക്സൽട്ട് അവിടെ ലെഫ്റ്റ് ബാക്മായും ലെഫ്റ്റ് വിങ്ങറായും ഒക്കെ തിളങ്ങിയിരുന്നു. എമ്പോളി, ബൊളോന, ഇന്റർ മിലാൻ എന്നീ ക്ലബുകളുടെ ജേഴ്സിയും താരം മുമ്പ് അണിഞ്ഞിട്ടുണ്ട്. മിലാൻ അവസാന രണ്ടു വർഷം താരത്തെ ടൊറീനോയിലും സെൽറ്റിക്കിലും ലോണിൽ അയച്ചിരുന്നു.