ടിയേർനി ഉടൻ തന്നെ ആഴ്‌സണലിൽ പുതിയ കരാർ ഒപ്പുവെക്കും

Staff Reporter

ആഴ്‌സണൽ താരം കീറൻ ടിയേർനി ക്ലബ്ബിൽ പുതിയ കരാറിൽ ഒപ്പ് വെക്കും. അഞ്ച് വർഷത്തെ കരാറിൽ ആവും 24കാരനായ ടിയേർനി ആഴ്‌സണലിൽ ഒപ്പുവെക്കുക. പുതിയ കരാർ പ്രകാരം 2026 വരെ താരം ആഴ്സണലിൽ തുടരും. നിലവിൽ സ്കോട്ലാൻഡിന്റെ കൂടെ യൂറോ കപ്പ് കളിക്കുന്ന താരം ടൂർണമെന്റ് കഴിഞ്ഞതിന് ശേഷമാവും കരാറിൽ ഒപ്പുവെക്കുക.

2019ൽ കെൽറ്റികിൽ നിന്നാണ് ടിയേർനി ആഴ്സണലിൽ എത്തുന്നത്. ആദ്യ സീസണിൽ തന്നെ പരിക്ക് പിടികൂടിയെങ്കിലും ആഴ്‌സണൽ എഫ്.എ കപ്പ് കിരീടം നേടിയപ്പോൾ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനായിരുന്നു. ടിയേർനി പുതിയ കരാർ ഒപ്പുവെക്കുന്നത് അർടെറ്റക്ക് കീഴിൽ ടീം പടുത്തുയർത്താൻ ശ്രമിക്കുന്ന ആഴ്‌സണലിന് ആശ്വാസമാവും.