യൂറോ കപ്പിലെ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ അവരുടെ യൂറോ കപ്പിനായുള്ള ടീം പ്രഖ്യാപിച്ചു. ശക്തമായ നിരയെ തന്നെയാണ് സാന്റോസ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ആകും ടീമിൻ നയിക്കുന്നത്. ആറു ഗോളുകൾ കൂടെ നേടിയൽ അന്താരാഷ്ട്ര ഫുട്ബോളിൽ ലോക റെക്കോർഡ് കുറിക്കാൻ റൊണാൾഡോക്ക് ആകും. അത് ഈ യൂറോ കപ്പിൽ തന്നെ നേടുക ആവും റൊണാൾഡോയുടെ ലക്ഷ്യം.
റൊണാൾഡോക്ക് ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ്, മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ, ലിവർപൂൾ താരം ജോട, അത്ലറ്റിക്കോ മാഡ്രിഡ് താരം ജാവോ ഫെലിക്സ്, മാഞ്ചസ്റ്റർ സിറ്റിയുടെ സെന്റർ ബാക്കായ റുബൻ ഡിയസ്, വെറ്ററൻ താരം പെപെ എന്നു തുടങ്ങി ശക്തമായ ടീമാണ് പോർച്ചുഗലിന് ഉള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസ്, ജർമ്മനി, ഹംഗറി എന്നിവരാണ് പോർച്ചുഗലിന്റെ എതിരാളികൾ.
Portugal Euro 2020 squad:
Goalkeepers (3): Rui Patricio (Wolves/ENG), Anthony Lopes (Lyon/FRA), Rui Silva (Grenada/ESP)
Defenders (7): Joao Cancelo (Manchester City/ENG), Nelson Semedo (Wolves/ENG), Jose Fonte (Lille/FRA), Ruben Dias (Manchester City/ENG), Pepe (FC Porto), Nuno Mendes (Sporting Lisbon), Raphael Guerreiro (Borussia Dortmund/GER)
Midfielders (9): Danilo Pereira (Paris SG/FRA), Joao Palhinha (Sporting Lisbon), Ruben Neves (Wolves/ENG), Joao Moutinho (Wolves/ENG), Renato Sanches (Lille/FRA), Bruno Fernandes (Manchester United/ENG), Sergio Oliveira (FC Porto), William Carvalho (Real Betis/ESP), Bernardo Silva (Manchester City/ENG)
Forwards (7): Cristiano Ronaldo (Juventus/ITA), Diogo Jota (Liverpool/ENG), Rafa Silva (Benfica), Andre Silva (Eintracht Frankfurt/GER), Joao Felix (Atletico Madrid/ESP), Gonçalo Guedes (Valencia/ESP), Pedro Goncalves (Sporting Lisbon)