ബാഴ്‌സലോണ പരിശീലകൻ കോമാൻ പുറത്തേക്കെന്ന് സൂചനകൾ

Staff Reporter

ലാ ലീഗ കിരീടം കൈവിട്ടതിന് പിന്നാലെ ബാഴ്‌സലോണ പരിശീലകൻ റൊണാൾഡോ കോമാനെ ക്ലബ് പുറത്താക്കിയേക്കുമെന്ന് സൂചനകൾ. കഴിഞ്ഞ ദിവസം ബാഴ്‌സലോണ സ്വന്തം ഗ്രൗണ്ടിൽ സെൽറ്റ വീഗക്കെതിരെ പരാജയപ്പെട്ടിരുന്നു. കൂടാതെ അവസാന മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ ബാഴ്‌സലോണക്കായിരുന്നില്ല. ഇതോടെ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ ലാ ലീഗ കിരീടം ബാഴ്‌സലോണ കൈവിട്ടിരുന്നു. തുടർന്നാണ് പരിശീലകനെ മാറ്റുന്ന കാര്യം ബാഴ്‌സലോണ പരിഗണിക്കുന്നത്.

ക്ലബ് പ്രസിഡണ്ട് ജുവാൻ ലപോർട്ട ലാ ലീഗ കിരീടം നേടുകയാണെങ്കിൽ കോമാനെ അടുത്ത വർഷവും നിലനിർത്താമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഈ വർഷം കോപ്പ ഡെൽ റേ കിരീടം മാത്രമാണ് ബാഴ്‌സലോണക്ക് നേടാനായത്. ഈ വർഷം തുടങ്ങിയത് മുതൽ മികച്ച പ്രകടനം ബാഴ്‌സലോണ പുറത്തെടുത്തെങ്കിലും ഈ കഴിഞ്ഞ അന്താരാഷ്ട്ര ഫുട്ബോളിനായുള്ള ഇടവേളക്ക് ശേഷം മികച്ച പ്രകടനം പുറത്തെടുക്കാൻ ബാഴ്‌സലോണക്കായിരുന്നില്ല.