വനിത സംഘത്തിന്റെ വലുപ്പം കുറയ്ക്കുവാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ട് ഇംഗ്ലണ്ട് ബോര്‍ഡ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്ന ഇന്ത്യന്‍ വനിത ടീമിന്റെ വലുപ്പം കുറയ്ക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് ഇസിബി. 30 പേരില്‍ താഴെയായിരിക്കണം കളിക്കാരും കോച്ചുമാരും അടങ്ങിയ സംഘത്തിന്റെ വലുപ്പമെന്നാണ് ഇംഗ്ലണ്ട് ബോര്‍ഡിന്റെ ആവശ്യമെന്നാണ് അറിയുന്നത്. ബയോ സുരക്ഷ കാരണങ്ങളാലാണ് ഈ ആവശ്യമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങിയ പരമ്പരയിലേക്ക് ഇപ്പോള്‍ ഇന്ത്യയ്ക്ക് ചെറിയ സംഘത്തെ തിരഞ്ഞെടുക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. 20-24 അംഗ കളിക്കാരുടെ സംഘത്തെ തിരഞ്ഞെടുക്കുക എന്നത് വനിത ടീം സെലക്ടര്‍മാര്‍ക്ക് അല്പം വെല്ലുവിളി നിറഞ്ഞ കാര്യമാകും. പുതിയ കോച്ചായി രമേശ് പവാറിനെ നിയമിച്ച ശേഷം സെലക്ടര്‍മാര്‍ ഉടന്‍ ടീം തിരഞ്ഞെടുപ്പിനായി കൂടുമെന്നാണ് അറിയുന്നത്.