ഐപിഎലില്‍ നിന്ന് മടങ്ങിയെത്തിയ ഷാക്കിബിനും മുസ്തസഫിസുറിനും ക്വാറന്റീനില്‍ ഇളവ് നേടാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീഫ് നിസ്സാമുദ്ദീന്‍ ചൗധരി. ഇരുവരും 14 ദിവസത്തെ ക്വാറന്റീന് വിധേയരാകണമെന്നാണ് രാജ്യത്തെ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവര്‍ക്ക് ഇളവ് ലഭിയ്ക്കുകയാണെങ്കില്‍ അത് യാതൊരുവിധത്തിലുള്ള വിശേഷാധികാരമല്ലെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിയ്ക്കുന്ന ഇളവാണെന്നാണ് മനസ്സിലാക്കേണ്ടതെന്ന് നിസ്സാമുദ്ദീന്‍ വ്യക്തമാക്കി. ഇരു താരങ്ങളും ഇന്ത്യയില്‍ നിന്നെത്തി നെഗറ്റീവാണെന്ന് കണ്ടെത്തിയെന്നും ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ഇവര്‍ക്ക് വേഗത്തില്‍ പരിശീലനത്തിന് ചേരുവാനുള്ള അനുമതി ലഭിയ്ക്കുമെന്നാണ് വിശ്വാസമെന്നും നിസ്സാമുദ്ദീന്‍ പറഞ്ഞു.
മേയ് 16ന് ആണ് ബംഗ്ലാദേശ് തങ്ങളുടെ ക്യാമ്പ് ആരംഭിക്കുവാന്‍ പദ്ധതിയിട്ടിരിക്കുന്നത്. പരമ്പര മേയ് 23ന് ആരംഭിയ്ക്കും.