“മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ പോലെ കൂടുതൽ പേർ പ്രതിഷേധവുമായി എത്തും”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഒൾഡ്ട്രാഫോർഡ് കയ്യേറി പ്രതിഷേധം നടത്തിയിരുന്നു‌. അതുപോലെ മറ്റു ക്ലബിലെ ആരാധകരും പ്രതിഷേധവുമായി മുന്നോട്ട് വരും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ ഡിഫൻഡർ റിയോ ഫെർഡിനൻഡ്. താൻ ഈ വിഷയത്തിൽ ആരാധകർക്ക് ഒപ്പം ആണെന്ന് റിയോ പറഞ്ഞു. അവർക്ക് ക്ലബ് ഉടമകൾ ഒരു പ്രാധാന്യവും നൽകാത്തത് കൊണ്ടാണ് പ്രതിഷേധങ്ങൾ ഉയരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

താൻ ജനങ്ങൾ നിയമ കയ്യിലെടുക്കുന്നതിനെ അംഗീകരിക്കുനില്ല. എന്നാൽ കാര്യങ്ങൾ അത്ര നിസ്സാരമല്ല എന്ന് റിയോ പറയുന്നു. ക്ലബ് ആരാധകരിൽ നിന്ന് എടുത്ത് മാറ്റുന്നത് വർഷങ്ങളായി അവർ കണ്ടുകൊണ്ടിരിക്കുക ആണെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ് ഉടമകൾ ഒരു തീരുമാനം എടുക്കുമ്പോഴും ആരാധകരെ കുറിച്ച് ചിന്തിക്കുന്ന് പോലും ഇല്ല എന്നും അദ്ദേഹം പറഞ്ഞു.