നഗൽസ്മാൻ ബയേണിലേക്ക് പോകുന്ന ഒഴിവിലേക്ക് ലൈപ്സിഗ് പുതിയ പരിശീലകനെ എത്തിച്ചു. റെഡ്ബുളിന്റെ തന്റെ ക്ലബായ സാൽസ്ബർഗിന്റെ പരിശീലകൻ ജെസ്സെ മാർസ്ചാണ് ലൈപ്സിഗിലേക്ക് എത്തുന്നത്. വരുന്ന ജൂലൈ മുതൽ അദ്ദേഹം ലൈപ്സിഗിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കും. നേരത്തെ ലൈപ്സിഗിന്റെ സഹ പരിശീലകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 47കാരനായ മാർച് മുൻ അമേരിക്കൻ ഫുട്ബോളർ ആണ്.
അമേരിക്കൻ ദേശീയ ടീമിനായും ഡി സി യുണൈറ്റഡ്, ചികാഗൊ ഫയർ പോലുള്ള അമേരിക്കൻ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. അമേരിക്കൻ ടീമിന്റെ സഹ പരിശീലകനായാണ് പരിശീലക കരിയർ ആരംഭിച്ചത്. പിന്നീട് ന്യൂയോർക് ബുൾസ്, മോണ്ട്റിയൽ ഇമ്പാക്ട് എന്നീ ക്ലബുകളെയും പരിശീലിപ്പിച്ചു. 2019ൽ ആയിരുന്നു സാൽസ്ബർഗിൽ എത്തിയത്. സാൽസ്ബർഗിനൊപ്പം ഇതുവരെ രണ്ടു കിരീടങ്ങൾ നേടിയിട്ടുണ്ട്. 2015ൽ അമേരിക്കയിലെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.