ചെൽസി പുറത്താക്കിയതിന് ശേഷം ഒരുപാട് ഓഫാറുകൾ ലഭിച്ചെന്ന് ഫ്രാങ്ക് ലമ്പാർഡ്

Staff Reporter

ചെൽസി തന്നെ പുറത്താക്കിയതിന് പിന്നാലെ തനിക്ക് പരിശീലകനാവാൻ ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നെന്ന് മുൻ ചെൽസി താരവും പരിശീലകനുമായിരുന്ന ഫ്രാങ്ക് ലമ്പാർഡ്. 18 മാസം ചെൽസിയെ പരിശീലിപ്പിച്ചതിന് ശേഷമാണ് ഫ്രാങ്ക് ലമ്പാർഡിനെ മോശം പ്രകടനത്തെ തുടർന്ന് ചെൽസി പുറത്താക്കിയത്. അവസാനം കളിച്ച 8 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 5 എണ്ണവും പരാജയപ്പെട്ടതോടെയാണ് ഫ്രാങ്ക് ലമ്പാർഡിന് ചെൽസി പുറത്തേക്കുള്ള വഴി കാണിച്ചത്.

എന്നാൽ ചെൽസി തന്നെ പുറത്താക്കിയതിന് ശേഷം തനിക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചെന്നും എന്നാൽ താൻ അതൊന്നും സ്വീകരിച്ചില്ലെന്നും ഫ്രാങ്ക് ലമ്പാർഡ് പറഞ്ഞു. താൻ ശരിയായ ഒരു അവസരത്തിനായി കാത്തിരിക്കുകയാണെന്നും അത് ഉടൻ വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ലമ്പാർഡ് പറഞ്ഞു. കൂടാതെ വെസ്റ്റ്ഹാം താരം ഡെക്ലൻ റൈസിനെ സ്വന്തമാക്കാൻ ചെൽസി പരിശീലകനായിരിക്കുന്ന സമയത്ത് ശ്രമിച്ചിരുന്നെന്നും ലമ്പാർഡ് പറഞ്ഞു. താൻ റൈസിന്റെ കടുത്ത ആരാധകൻ ആണെന്നും ചില കാര്യങ്ങൾ കൊണ്ട് ട്രാൻസ്ഫർ നടന്നില്ലെന്നും ലമ്പാർഡ് പറഞ്ഞു.