ചെൽസിയും പോർട്ടോയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ വേദി മാറ്റി യുവേഫ. ഇത് പ്രകാരം ചാമ്പ്യൻസ് ലീഗ് ക്വർട്ടർ പോരാട്ടത്തിലെ രണ്ട് മത്സരങ്ങളും സ്പെയിനിലെ സെവിയ്യയിൽ വെച്ച് തന്നെയാവും നടക്കുക. പോർട്ടോയുടെയും ചെൽസിയുടെയും ഹോം ഗ്രൗണ്ടിൽ നടക്കേണ്ട മത്സരമാണ് യുവേഫ സെവിയ്യയിലെ റാമോൺ സാഞ്ചസ് സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. കൊറോണ വൈറസ് ബാധയെ തുടർന്ന് യൂറോപ്പിൽ വിമാനങ്ങൾക്ക് നിലനിൽക്കുന്ന നിയന്ത്രണങ്ങൾ പരിഗണിച്ചാണ് മത്സരം സെവിയ്യയിൽ വെച്ച് നടത്താൻ യുവേഫ തീരുമാനിച്ചത്.
ഏപ്രിൽ 7നും 13നുമാണ് ചെൽസിയും പോർട്ടോയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനൽ പോരാട്ടം. സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിനെ രണ്ട് പാദങ്ങളിലുമായി 3-0 തോൽപ്പിച്ചാണ് ചെൽസി ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഉറപ്പിച്ചത്. അതെ സമയം ഏവരെയും ഞെട്ടിച്ചുകൊണ്ട് യുവന്റസിനെ പരാജയപ്പെടുത്തിയാണ് പോർട്ടോ ക്വാർട്ടർ ഉറപ്പിച്ചത്.