പരമ്പര ആര് സ്വന്തമാക്കും, നിര്‍ണ്ണായക മൂന്നാം ഏകദിനത്തിന്റെ ടോസും ടീമും അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യും ഇംഗ്ലണ്ടും തമ്മിലുള്ള നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ഇംഗ്ലണ്ട്. ഇന്ന് മൂന്നാം മത്സരത്തിലേക്ക് പരമ്പര നീങ്ങുമ്പോള്‍ ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് നില്‍ക്കുകയാണ്. ഇന്ന് വിജയം കൊയ്യുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‍ലര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടോം കറന് പകരം ഇംഗ്ലണ്ട് നിരയിലേക്ക് മാര്‍ക്ക് വുഡ് തിരികെ എത്തുന്നു. ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് യാദവിന് പകരം ടി നടരാജന്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇന്ത്യ : Rohit Sharma, Shikhar Dhawan, Virat Kohli(c), KL Rahul, Rishabh Pant(w), Hardik Pandya, Krunal Pandya, Shardul Thakur, Bhuvneshwar Kumar, Prasidh Krishna, T Natarajan

ഇംഗ്ലണ്ട്: Jason Roy, Jonny Bairstow, Ben Stokes, Dawid Malan, Jos Buttler(w/c), Liam Livingstone, Moeen Ali, Sam Curran, Adil Rashid, Reece Topley, Mark Wood